Your Image Description Your Image Description

വെള്ളറട: പത്താം ക്ലാസ് വിദ്യാർഥിനിയെ മൊബെലിൽ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന്‍ വാങ്ങിയ രണ്ടു പേര്‍ പിടിയിലായി. അരുവിയോട്‌ സ്വദേശി സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്ദു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്​.

ഒരു മാസമായി വിദ്യാർഥിനിയുടെ മൊബൈല്‍ ഫോണിലേക്ക്​ ഇവർ അശ്ലീല സന്ദേശങ്ങൾ അയച്ചുവരികയായിരുന്നു. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായതോടെ വിദ്യാർഥിനി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാവ് വെള്ളറട പോലിസില്‍ പരാതി നല്‍കി. പൊലീസ്​ അന്വേഷണത്തിലാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താന്‍ പ്ലസ് വണ്‍ വിദ്യാർഥി ഇവർക്കു ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയത്​.സ്ത്രീയെ ശല്യ ചെയ്തതിനു പ്രതി സജിനെതിരെ മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ ​നേരത്തേ കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts