പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ

പത്തനംതിട്ട : മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ വേഗത്തിൽ അടച്ച് തീർപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈമാസം ഇ ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് വിഭാഗവും ജില്ല പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾ പിഴ അടച്ച് തീർപ്പാക്കാം.

റഗുലർ കോടതിയിലായതിനാൽ പിഴ അടയ്ക്കാൻ സാധിക്കാത്ത കേസുകൾ ഉൾപ്പടെയുള്ളവ എളുപ്പത്തിൽ തീർപ്പാക്കാൻ സാധിക്കും.പിഴ അടയ്ക്കുന്നതിന് വാഹന നമ്പർ മാത്രം മതിയാകും. ഉടമയുടെ ഫോൺ നമ്പറോ വാഹനരേഖകളോ ആവശ്യമില്ല. എ.റ്റി.എം കാർഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മുഖേനയും യു.പി.ഐ, ഫോൺ വഴിയും പിഴ അടയ്ക്കാവുന്നതാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *