Your Image Description Your Image Description

പത്തംതിട്ടയിലെ പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ പുല്ലാട് ആലുംന്തറയിലാണ് സംഭവം.

യുവാവിന്‍റെ ആക്രമണത്തിൽ ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിന് പിന്നാലെ രാത്രി തന്നെ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്.

Related Posts