Your Image Description Your Image Description

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം നടത്തി 22കാരൻ. പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞതിനു ശേഷം ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനന്ദ്കുമാർ ​എന്നയാളാണ് ആസിഡ് ആക്രമണത്തിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ കർണാടകയിലെ ചിക്ബല്ലാപുരയിൽ ആണ് സംഭവം.

പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാ​ഗ്യത്തിൽ വൈകിട്ട് വീട്ടിലെത്തിയാണ് പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. കണ്ണിലടക്കം പരിക്കുണ്ട്. പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം തന്നെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തി. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലുണ്ട്.

പെൺകുട്ടിയുടെ പൊള്ളൽ ​ഗുരുതരമല്ല, അതേസമയം ആനന്ദ്കുമാർ ​ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts