Your Image Description Your Image Description

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ഡിഗ്രി തല പി എസ് സി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം മെയ് 22- ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റിനു അര്‍ഹതയുണ്ട്. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 17- ന് വൈകിട്ട് 4.30 ന് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *