പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം

പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി.

പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍, കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി 23.5 ലക്ഷം ടണ്ണായാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില വ്യവസായ ഗ്രൂപ്പുകളും പഞ്ചസാര മില്ലുകളും സ്റ്റോക്ക് പരിധി ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *