Your Image Description Your Image Description

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ സൂക്ഷിച്ചിരുന്ന തോക്കും കഞ്ചാവും പിടിച്ചെടുത്തു. ഒന്നര കിലോയോളം വരുന്ന കഞ്ചാവും രണ്ട് തോക്കുകളുമാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയും കണ്ടെടുത്തു. ഒരു തോക്ക് കടയുടമയുടെ വാഹനത്തിൽ നിന്നും മറ്റൊന്ന് കടയിൽ നിന്നുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെട്ടത്തൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയിൽ നിന്നാണ് തോക്കും കഞ്ചാവും കണ്ടെടുത്തത്. നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും സംയുക്തമായ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മേലാറ്റൂർ പോലിസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾക്ക് എവിടെ നിന്നാണ് തോക്കും കഞ്ചാവും ലഭിച്ചത് എന്നുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *