Your Image Description Your Image Description

കൊ​ച്ചി: പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ മു​തി​ര്‍ന്ന​വ​ര്‍ക്കും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഐ.​എം.​എ കൊ​ച്ചി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ക​ര്‍ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളി​ലൂ​ടെ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും. ഇ​വ സ​ര്‍ക്കാ​റി​ന്റെ പ​ദ്ധ​തി​യി​ല്‍ വ​ന്നാ​ൽ മാ​ത്ര​മേ വി​ല കു​റ​യൂ.

ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​ക്കു​ന്ന​തി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ക്ക്​ നി​ര്‍ണാ​യ​ക പ​ങ്കു​ണ്ട്. എ​ല്ലാ രോ​ഗ​ങ്ങ​ള്‍ക്കും വാ​ക്‌​സി​നു​ക​ള്‍ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം ചി​ല രോ​ഗ​ങ്ങ​ള്‍ വാ​ക്‌​സി​ൻ​​കൊ​ണ്ട് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​കും. 22 രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള കു​ത്തി​വെ​പ്പു​ക​ള്‍ ഇ​ന്ന് ഇ​ന്ത്യ​യി​ലു​ണ്ട്. പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. ഇ​ന്‍ഫ്ളു​വ​ന്‍സ, ഹെ​പ്പ​റ്റൈ​റ്റി​സ്(​മ​ഞ്ഞ​പ്പി​ത്തം), ചി​ക്ക​ന്‍പോ​ക്‌​സ്, ഷിം​ഗി​ള്‍സ്, ബാ​ക്ടീ​രി​യ​ല്‍ ന്യു​മോ​ണി​യ എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണ്. പ്രാ​യ​മാ​യ​വ​ര്‍ ഇ​വ സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​യി​രി​ക്കും.

Related Posts