Home » Blog » kerala Max » നോർക്ക ഇൻഷുറൻസ് കാർഡ് അവസാന തീയതി ദീർഘിപ്പിക്കണം – പ്രവാസി വെൽഫെയർ ഫോറം
5
മലപ്പുറം : നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികൾക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 18 എന്നുള്ളത് മാറ്റി എപ്പോഴും ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനും തിരിച്ചുവന്ന പ്രവാസികൾക്കും സുരക്ഷാ പദ്ധതിയിൽ അംഗത്വം എടുക്കാനും സൗകര്യമൊരുക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ഹസനുൽ ബന്ന അധ്യക്ഷത വഹിച്ചു.  അബ്ദുറഹ്‌മാൻ കോഴിക്കോടൻ, വി.കെ. ഖാലിദ് അന്തമാൻ, എ.കെ. സെയ്തലവി താനൂർ, സി മുഹമ്മദലി വേങ്ങര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *