Your Image Description Your Image Description

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ജൂലൈ 30 ബുധനാഴ്ച വിവിധ അക്കാദമിക് പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി ഖൈറുന്നീസ എ, വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ ഇന്ത്യൻ ആംഗ്യഭാഷാ വിവർത്തനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2944666/ 601/ 622. ഇമെയിൽ: nishinfo@nish.ac.in .

Related Posts