Your Image Description Your Image Description

മലപ്പുറം : വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പി. വി. അൻവറിന്റെ പ്രതികരണം….

വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തും.റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണ്.

പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്.ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നത്.

നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങൾ അല്ല, മനുഷ്യ–വന്യമൃഗ സംഘർഷങ്ങൾക്കുള്ള പരിഹാരമാണ്. മുന്നണി പ്രവേശനം സംബന്ധിച്ച ആലോചനകൾ എല്ലാം മെയ് 23ന് ശേഷം മാത്രമേ നടക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *