Your Image Description Your Image Description

മലപ്പുറം: നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് . പാർട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടും. പാർട്ടിയിലെ പിണക്കങ്ങൾ എല്ലാം തീർത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയും പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts