Your Image Description Your Image Description

ഇ​ടു​ക്കി: നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി പാ​സ്റ്റ​ര്‍​ക്കെ​തി​രെ കേ​സ്. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ തോ​മ​സ് ജോ​ര്‍​ജി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്.മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ക, മ​ത​വി​ശ്വാ​സ​ത്തെ അ​പ​മാ​നി​ക്കു​ക, വി​ദ്വേ​ഷ പ്ര​ച​ര​ണം അ​ട​ക്കം ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ജൂ​ലൈ 15 നാ​ണ് കേ​സെ​ടു​ത്ത​ത്.

21 വ​ര്‍​ഷ​മാ​യി രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ല്‍ പാ​സ്റ്റ​ര്‍ ആ​യി സേ​വ​നം ചെ​യ്ത് വ​രി​ക​യാ​ണ് തോ​മ​സ് ജോ​ര്‍​ജ്. പ്രാ​ർ‌​ഥ​ന​യ്ക്കി​ടെ പ​ള്ളി പൊ​ളി​ക്കാ​ന്‍ ബ​ജ്‌​റ​ഗ്ദ​ള്‍, ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി, ഹ​നു​മാ​ന്‍​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യെ​ന്നും പോ​ലീ​സ് എ​ത്തി ഇ​ട​പെ​ട്ടാ​ണ് അ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​ക്കി​യ​തെ​ന്നും തോ​മ​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു.

Related Posts