Your Image Description Your Image Description

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും.

അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. നേരത്തെ, കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നായിരുന്നു കോടതിയുടെ പരാമർശം.

അ​തി​നി​ടെ, മ​ധ്യ​സ്ഥ സം​ഘ​ത്തെ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടും. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ പ്ര​തി​നി​ധി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​ൽ കോ​ട​തി എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

Related Posts