Your Image Description Your Image Description

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിൾ ട്രസ്റ്റ് വഴി ഒരുകോടി നൽകാൻ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂർ. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേർന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. അവരിൽ വിശ്വസിച്ചാണ് ഒരു കോടി നൽകാമെന്ന് പറഞ്ഞത്. 34 കോടി ചോദിച്ചപ്പോൾ 44 കോടി നൽകിയ മലയാളികൾ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

2015 ൽ സനായിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി.

Related Posts