Your Image Description Your Image Description

മലപ്പുറം : വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. നിപ പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്.

പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *