Your Image Description Your Image Description

മലപ്പുറം: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അതേസമയം യുവതിയുടെ ബന്ധുവായ കുട്ടിയെ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേസമയം നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി. കൂടാതെ പ്രദേശത്തെ സന്ദര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിപ ബാധിച്ച യുവതിയുടെ വീടിന് സമീപം വവ്വാലിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും വവ്വാലിന്റെ ശല്യം പരിഹരിച്ചില്ലെന്ന് നാട്ടുകാരന്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം വീടിന്റെ പരിസരവും സ്ഥലവും പരിശോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Related Posts