Your Image Description Your Image Description

നാ​ളി​കേ​ര വി​ല കു​തി​ച്ചു ക​യ​റു​ന്നു. കു​ടും​ബ​ബ​ജ​റ്റി​ന്‍റെ താ​ളം​തെ​റ്റു​ന്ന​തി​നൊ​പ്പം ഹോ​ട്ട​ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​നി​ർ​മാ​ണ യൂ​നി​റ്റു​ക​ളും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. മൂ​ന്നു​മാ​സം മു​മ്പു​വ​രെ കി​ലോ​ക്ക്​ 200 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ ചി​ല്ല​റ വി​ല്പ​ന വി​ല​യും ഇ​പ്പോ​ൾ 450 ലേ​ക്ക്​ എ​ത്തി.

ഇ​പ്പോ​ൾ പ​ച്ച തേ​ങ്ങ​യു​ടെ വി​ല കി​ലോ​ക്ക്​ 75 രു​പ​യും ഉ​ണ​ക്ക തേ​ങ്ങ കി​ലോ​ക്ക്​ 85 ഉം ​ആ​ണ്. വെ​ളി​ച്ചെ​ണ്ണ വി​ല ഇ​ര​ട്ടി​യി​ല​ധി​കം ക​ട​ന്ന​തോ​ടെ സാ​ര​മാ​യി ബാ​ധി​ച്ച​ത് ഹോ​ട്ട​ല്‍, ത​ട്ടു​ക​ട, കാ​റ്റ​റി​ങ്, പ​ല​ഹാ​ര നി​ര്‍മാ​ണ മേ​ഖ​ല​ക​ളെ​യാ​ണ്. 10 രൂ​പ​ക്ക് പ​ല​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്ന ത​ട്ടു​ക​ട​ക​ളി​ൽ വി​ല​വ​ര്‍ധ​ന​വ്​ അ​നി​വാ​ര്യ​മാ​യി ക​ഴി​ഞ്ഞു. തേ​ങ്ങാ​വി​ല കു​റ​തി​ച്ച​തോ​ടെ ത​ട്ടു​ക​ട​യി​ല്‍ ദോ​ശ​ക്കൊ​പ്പം ച​മ്മ​ന്തി ഇ​പ്പോ​ള്‍ കി​ട്ടാ​നി​ല്ല. വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ വി​ല​ക​ളി​ലെ വ​ർ​ധ​ന​വ് കാ​ര​ണം ശ​രാ​ശ​രി 3000 ത്തോ​ളം രൂ​പ ദി​വ​സ​വും അ​ധി​കം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് ഹോ​ട്ട​ലു​ട​മ​ക​ൾ​ക്കു​ള്ള​ത്.

Related Posts