Your Image Description Your Image Description

സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വിയാന്‍ മള്‍ഡര്‍ക്ക് ഇരട്ട സെഞ്ചുറി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററാണ് മള്‍ഡര്‍. മള്‍ഡറുടെ സെഞ്ചുറി (240) കരുത്തില്‍ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സെടുത്തിട്ടുണ്ട്. ഡിവാള്‍ഡ് ബ്രേവിസ് (1) അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ട്. സിംബാബ്‌വെയ്ക്ക് വേണ്ടി തനക ചിവാംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി (10), ലെസേഗോ സെനോക്വാനെ (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബെഡിംഗ്ഹാം (82) – മള്‍ഡര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 184 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബെഡിംഗ്ഹാമിനെ പുറത്താക്കി ചിവാംഗ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിനൊപ്പവും (78) മള്‍ഡര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ഇതുവരെ 216 റണ്‍സ് കൂട്ടിചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Related Posts