Your Image Description Your Image Description

നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു. പൂനെയിൽ നിന്ന് പർഭണിയിലേക്കുള്ള സ്ലീപ്പർ ബസിലാണ് സംഭവം നടന്നത്. ബസിനുള്ളിൽ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. പിന്നാലെ നവജാത ശിശുവിനെ പൊതിയിലാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞുകയായിരുന്നു.

സംഭവത്തിൽ കൃതിക ധേരെ എന്ന യുവതിയും, ഭർത്താവാണെന്ന് അവകാശപ്പെടുന്ന അൽത്താഫ് എന്നയാളും പൊലീസ് പിടിയിലായി.ചൊവ്വാഴ്ച രാവിലെയോടെ പത്രി–സേലു റോഡിലാണ് സംഭവം നടന്നത്. ബസിന് പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ എന്തോ വലിച്ചെറിയുന്നത് കണ്ട്, പൊതി പരിശോധിച്ചപ്പോഴാണ് സംഭവം വെളിവായത്.

Related Posts