Your Image Description Your Image Description

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമർശം വൻ വിവാദത്തിലേക്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്റെ പക്കൽ മന്ത്രിസഭയോ ഫണ്ടോ ഇല്ലെന്നായിരുന്നു കങ്കണയുടെ പരാമർശം. “ദുരിതാശ്വാസമായാലും ദുരന്തമായാലും – എനിക്ക് ഔദ്യോഗിക മന്ത്രിസഭയില്ല. എന്റെ രണ്ട് സഹോദരന്മാർ എപ്പോഴും എന്നോടൊപ്പമുണ്ട്. അതാണ് എന്റെ മന്ത്രിസഭ. ഇപ്പോൾ , ഇവർ രണ്ടുപേർ മാത്രമേയുള്ളൂ. എനിക്ക് ദുരന്തനിവാരണത്തിനായി ഫണ്ടില്ല, മന്ത്രിസഭാ പദവികളൊന്നുമില്ല. പാർലമെന്റിൽ മാത്രം ഒതുങ്ങുന്ന ജോലിയാണ് എംപിമാർക്ക്. ഞങ്ങൾ വളരെ ചെറുതാണ്” കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഇടയിലുള്ള കണ്ണിയാണ് താനെന്നും കങ്കണ കൂട്ടിച്ചേർത്തു. അതേസമയം കങ്കണയുടെ ഈ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ദുരന്തബാധിതരുടെ വേദനയെ പരിഹസിക്കുന്നതാണ് കങ്കണ നടത്തിയ പരാമർശം എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും കങ്കണയ്ക്കെതിരെ ആഞ്ഞടിച്ചു.

ആളുകൾ എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന സമയം അവരെ പരിഹസിക്കുന്നത് ഉചിതമാണോ? എന്ന് കോൺഗ്രസ് വക്താവ് ചോദ്യമുയർത്തി. അതേസമയം നിരവധി നാശനഷ്ട്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ശോചനീയാവസ്ഥയിലാണ്. 200 ലധികം റോഡുകൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുന്നു, നൂറുകണക്കിന് വൈദ്യുതി ട്രാൻസ്‌ഫോർമറുകളും ജലവിതരണ ലൈനുകളും തകരാറിലാണെന്ന് വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts