Your Image Description Your Image Description

ദുബൈയിൽ ചില ഇന്റർസിറ്റി ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

യുഎഇയിൽ ചില ഇന്റർസിറ്റി ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഇ100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇതനുസരിച്ച് യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദൽ വഴികൾ ഉപയോ​ഗപ്പെടുത്തണമെന്നും ആർടിഎ അറിയിച്ചു.

കൂടാതെ ഈദ് അവധിക്കാല വാരാന്ത്യത്തിൽ ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള 101 ലൈൻ യാത്രക്കാർ സഞ്ചരിക്കാനുപയോ​ഗിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, അൽ ജാഫിലിയ ബസ് സ്റ്റേഷനും സായിദ് ഇന്റർനാഷണൽ എയർപോർട്ട് പാർക്കിങ് സ്ഥലത്തിനും ഇടയിൽ മാത്രമായിരിക്കും ഇ102 ലൈൻ സർവീസ് നടത്തുക. ബസ് സർവീസുകൾ അനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ബസുകളുടെ സമയം അറിയുന്നതിനായി ഷെയ്ൽ ആപ്ലിക്കേഷൻഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാമെന്നും അധികൃതർ നിർദേശിച്ചു. ആപ്പ് സ്റ്റോർ, ​ഗൂ​​ഗിൾ പ്ലേ എന്നിവിടങ്ങളിൽ ഈ ആപ്പ് ലഭ്യമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *