ദുബൈയിൽ ഓടുന്ന കാറിൽ നിന്നുവീണ് അഞ്ച് വയസ്സുകാരന് പരിക്ക്

ദുബൈയിൽ ഓടുന്ന കാറിൽ നിന്നുവീണ് അഞ്ച് വയസ്സുകാരന് പരിക്ക്. കുട്ടിക്ക് നിസാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ അടിയന്തിര മെഡിക്കൽ സംഘം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈ പോലീസ് പറയുന്നതനുസരിച്ച് മാതാവിനോടൊപ്പം കാറിന്റെ പിറകിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്.

കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാറിന്റെ വാതിൽ തുറക്കുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. കാർ ഓടിച്ചിരുന്നത് അമിത വേ​ഗത്തിലായിരുന്നില്ല. അതുകൊണ്ടാണ് കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് ദുബൈ പോലീസ് ഓർമിപ്പിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *