Your Image Description Your Image Description

ജില്ലയിലെ തെരുവ്നായപ്രശ്നത്തിന് പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി സെന്റര്‍ നടപ്പിലാക്കുന്നു.  കുര്യോട്ട്മലയില്‍ നിര്‍മ്മിച്ചുവരുന്ന എബിസി സെന്ററിമ്പുറമേയാണ്  പുതിയവ. കാരവന്‍ മാതൃകയിലുള്ള കാബിനാണ് ഏര്‍പ്പെടുത്തുന്നത്. മൂന്ന് ഓപ്പറേഷന്‍ ടേബിളുകളാണുള്ളത്. വന്ധ്യംകരണത്തിന് ശേഷം പാര്‍പ്പിക്കുന്ന കൂടുകളും പോര്‍ട്ടബിള്‍ സെന്ററിന്റെ ഭാഗമാണ്. തുക ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്.

ജനസാന്ദ്രതകുറഞ്ഞ മേഖലയിലാകും സെന്റര്‍ ക്യാമ്പ് ചെയ്യുക. ഏഴ് ദിവസം തദ്ദേശസ്വയംഭരണസ്ഥാപനപരിധിയിലെ പരമാവധി തെരുവുനായകളെ വന്ധ്യംകരിക്കും. ശേഷം നാല് ദിവസം സംരക്ഷണം  നല്‍കിയശേഷം തുറന്നുവിടും. ജില്ലാ പഞ്ചായത്ത് ഫാമുകളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ ഓണം ഫെസ്റ്റ് ആശ്രാമം മൈതാനത്ത് നടത്തും. ഫാം ഉല്‍പ്പന്നങ്ങളുടെയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെയും വിപണനസ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും ഉണ്ടാകും. കലാ പരിപാടികളും നടത്തുമെന്ന് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കമ്മിറ്റിയില്‍ സ്റ്റാന്‍ഡിങ്  കമ്മിറ്റി അംഗങ്ങളായ ജെ നജീബത്ത്, വസന്താ രമേശ്, കെ അനില്‍കുമാര്‍, അനില്‍ എസ് കല്ലേലിഭാഗം അംഗങ്ങളായ അഡ്വ. എസ് ഷൈന്‍ കുമാര്‍, സി പി സുധീഷ് കുമാര്‍, പ്രജേഷ് എബ്രഹാം, അഡ്വ. സുമ ലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജ എന്നിവര്‍ പങ്കെടുത്തു.

Related Posts