Your Image Description Your Image Description

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരോക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. “ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്ന ആശങ്ക!” എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ മതപരിവർത്തനക്കേസിൽ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം മറ്റ് സംസ്ഥാനങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ നടന്ന അതിക്രമങ്ങളിലും കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ബിഷപ്പിൻ്റെ ഈ പരിഹാസം. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനു ശേഷവും സുരേഷ് ഗോപി ഇതേക്കുറിച്ച് മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, ബിജെപിയുടെ കേരള ഘടകം കന്യാസ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുക്കുകയും അവരുടെ പ്രതിനിധികൾ ഛത്തീസ്ഗഢ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, തൃശൂരിൽ നിന്ന് വിജയിച്ച് കേന്ദ്രമന്ത്രിസഭയിലെത്തിയ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടാത്തതിലുള്ള അതൃപ്തിയാണ് ബിഷപ്പിൻ്റെ വാക്കുകളിലുള്ളതെന്നാണ് വിലയിരുത്തൽ.

Related Posts