Home » Blog » kerala Max » തൃണമൂല്‍ ചിഹ്ന തര്‍ക്കം: ‘മൂന്നു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം’ ; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
23

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (AITC) ചിഹ്നത്തര്‍ക്കത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. മൂന്ന് മാസത്തിനുള്ളില്‍ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

ബംഗാള്‍ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പാര്‍ട്ടി ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍, ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണം. തര്‍ക്കത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ താല്‍ക്കാലിക നടപടിയെന്ന നിലയിലാണ് കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചിരുന്നത്.

സമാനമായ പാര്‍ട്ടി ചിഹ്ന തര്‍ക്കങ്ങളില്‍ മുന്‍കാലങ്ങളില്‍ തീരുമാനമെടുക്കാന്‍ എടുത്ത സമയം വ്യക്തമാക്കുന്ന ഒരു പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇത്തരം ചിഹ്ന തര്‍ക്കം കൈകാര്യം ചെയ്യുന്നത് ഇതാദ്യമല്ലെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിലവിലെ വിഷയത്തിലും സമാനമായ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *