Your Image Description Your Image Description

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻ്റിൽ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഇന്ന് ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്.

ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *