Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട നി​ര​പ​രാ​ധി​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ൽ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ വീ​ഡി​യോ. പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ, ക്രി​സ്തു​വി​നെ കു​രി​ശി​ലേ​റ്റി​യ​ത് നീ​തി​മാ​നാ​യ​തി​നാ​ലാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ മ​ന​സ് എ​ന്നും വേ​ട്ട​ക്കാ​ര​ന്‍റേ​താ​ണെ​ന്നും പ​റ​യു​ന്നു.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദിവ്യയുടെ വീഡിയോ പ്രസ്താവന ആരംഭിക്കുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നിവ നമുക്ക് ചില സന്ദേശങ്ങളാണ് നൽകുന്നത്. തിന്മയുടെ മുകളിൽ നന്മയ്ക്കായിരിക്കുമെന്നാണ് ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്ന സന്ദേശം. നിസ്വാര്‍ത്ഥമായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉന്നയിച്ചതിനാണ് യേശുവിന് കുരിശുമരണം വിധിച്ചത്. വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റ് ചെയ്യാത്തവനായിരുന്നു ഈശോ. എല്ലാവരുടെയും നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു.

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണവും അതിനുപിന്നാലെയുള്ള കേസും പാര്‍ട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിര്‍ത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തികൊണ്ടാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. എഡിഎമ്മിന്‍റെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ പറയുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *

Related Posts