Your Image Description Your Image Description

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്റെ മുന്നില്‍ ഇതുവരെ അപേക്ഷകള്‍ ഒന്നും വന്നിട്ടില്ല. ദേശീയ നേതൃത്വത്തിന് മുന്നില്‍ വന്നോ എന്ന് അറിയില്ല. വികസിത കേരളത്തോടൊപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തും. ബിജെപിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

 

ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ തരൂരിന്റെ കുറിപ്പാണ് വിവാദത്തിന് വഴിവെച്ചത്. അടിയന്തരാവസ്ഥയുടെ നീണ്ട 21 മാസങ്ങള്‍ രാജ്യത്ത് എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടതായി തരൂര്‍ പറഞ്ഞിരുന്നു. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഇന്ന് കൂടുതല്‍ ജനാധിപത്യമൂല്യങ്ങളുള്ള ഇന്ത്യയെയാണ് കാണാന്‍ കഴിയുകയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി.

Related Posts