Your Image Description Your Image Description

വ്യാവസായിക മേഖലയായ ഏലൂരിലെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ തരിശ് പാടങ്ങളിൽ കൃഷിയിറക്കാൻ ഒരുങ്ങി ഏലൂർ നഗരസഭ.

25 വർഷമായി അന്യം നിന്നു പോയ കൃഷിയെ വീണ്ടെടുക്കാൻ വിപുലമായ പദ്ധതികളാണ് നഗരസഭ ആവിഷ്ക്കരിച്ചിരിക്കുന്നത്.
വടക്കുംഭാഗം,കുണ്ടോപ്പാടം,പാടശേഖരങ്ങളിലാണ് നെൽകൃഷിയിറക്കുന്നത്. ആദ്യ ഘട്ടം വടക്കുംഭാഗത്തെ 20 ഏക്കർ തരിശ് പാടത്താണ് വിത്തിടുന്നത് .120 ദിവസം കൊണ്ട് മൂപ്പെത്തുന്ന പൗർണ്ണമി വിത്താണ് കൃഷി ചെയ്യുന്നത്.ഞാറ് തയ്യാറാക്കി മൂന്നാഴ്ചയ്ക്കകം നടീൽ ഉത്സവം നടത്താനാണ് പദ്ധതി.
രജിസ്ട്രേഷൻ നടപടികൾ പാടശേഖര സമിതി മുഖേന പൂർത്തിയാക്കിയിട്ടുണ്ട്

ജനകീയ ആസൂത്രണ പദ്ധതിയിൽ ഹെക്ടറിന് 35000 രൂപ വെച്ച് ഏക്കറിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അടുത്ത സീസണിലെ കൃഷിക്കുള്ള ജലസേജനത്തിനായി പ്രളയകാലത്ത് നശിച്ച പമ്പും പമ്പ് ഹൗസും നവീകരിക്കുന്നതിന്റെ ഭാഗമായി 8.35 ലക്ഷം രൂപ മൈനർ ഇറിഗേഷന് കൈമാറിയിട്ടുണ്ട്.

വ്യാവസായിക മേഖലയായിരുന്ന ഏലൂരിനെ കാർഷിക മേഖലയിലോട്ട് കൊണ്ട് വരുന്നതിന് നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഈ പദ്ധതി പ്രദേശത്തെ കർഷകർക്ക് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts