Your Image Description Your Image Description

തിരുവള്ളൂർ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നു. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിള്ളൽ ഏതെങ്കിലും തരത്തിൽ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. റയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാൻ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസൽ കൊണ്ടുവന്ന ട്രെയ്‌നിനാണ് തീപിടിത്തമുണ്ടായത്. ഇതിൽ അഞ്ചു ബോഗികൾ പൂർണമായും കത്തിനശിച്ചു. ഈ റെയിൽ പാതയിൽ ട്രെയിൻഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ തീയും പുകയും ഉയർന്നു.

Related Posts