Your Image Description Your Image Description

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ആകെയുള്ള 15,500 വോട്ടിങ് മെഷിനുകളില്‍ 8400 എണ്ണത്തിന്റെ പരിശോധയാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. ആഗസ്റ്റ് 25 വരെയാണ് ആദ്യഘട്ട പരിശോധന നടക്കുക.

കലക്ടറേറ്റിന് എതിര്‍വശത്തുള്ള ആശ്വാസകേന്ദ്രത്തില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിലയിരുത്തി. പരിശോധന പൂര്‍ത്തിയാക്കിയ ഇവിഎം സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം പരിശോധിച്ച കലക്ടര്‍, ടെക്‌നീഷ്യന്മാരുമായി ആശയവിനിമയവും നടത്തി. പരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, റവന്യൂ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts