Your Image Description Your Image Description

ഡൽഹി : രാജ്യതലസ്ഥാനത്ത് ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. കഴി‍‍ഞ്ഞ ദിവസമാണ് ഇ-മെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർച്ചയായി ഏഴാം ​ദിവസമാണ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശങ്ങൾ വരുന്നത്. 12 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി ഡെപ്പ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ​ഗോയൽ പറ‍‍ഞ്ഞു. വിശദമായ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.

Related Posts