Your Image Description Your Image Description

ഡൽഹി: 370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി. ശീഷ് മഹലിന്റെ പുനരുദ്ധാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെയാണ് പൂർത്തിയാക്കിയത്. പിന്നാലെയാണ് പ്രവേശനം അനുവദിച്ചത്.

1653-ലാണ് മു​ഗൾ ഭരണാധികാരിയായ ഷാജഹാൻ ശീഷ് മഹൽ നിർമിച്ചത്. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭാര്യമാരിൽ ഒരാളായ ഐസുൻ-നിഷാ ബീഗത്തിന്റെ സ്മരണയ്‌ക്കായാണ് ഇത് നിർമിച്ചതെന്ന് പറയപ്പെടുന്നു. അറ്റകുറ്റപ്പണികളില്ലാതെ അവ​ഗണിച്ചിരുന്ന കെട്ടിടം ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നി‍ർദ്ദേശപ്രകാരമാണ് പുനരുദ്ധാരണം ചെയ്തത്.

Related Posts