Your Image Description Your Image Description

ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ULPGM-V3( UAV Launched Precision Guided Missile) വിജകരമായി പരീക്ഷിച്ചത്. ആന്ധ്രാപ്രദേശ് കുർണൂലിലെ നാഷണൽ ഓപ്പൺ ഏരിയ ടെസ്റ്റ് റെയ്ഞ്ചിലായിരുന്നു പരീക്ഷണ നിരീക്ഷണങ്ങൾ നടന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗാണ് ചരിത്രം നേട്ടം പങ്കുവച്ചത്. ഇന്ത്യയുടെ മിസൈൽ ശേഷിക്ക് വലിയ ഉത്തേജനം നൽകുന്നതാണ് പരീക്ഷണങ്ങളെന്ന് ഡിആർഡിഒയെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Related Posts