Your Image Description Your Image Description

ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെടുന്ന യുവാക്കളെ കെണിയിൽ പെടുത്തി പണം തട്ടുന്ന വൻ സംഘം മുംബൈയിൽ പിടിയിൽ. യുവാക്കളെ ഹോട്ടലുകളിലേക്ക് ക്ഷണിച്ച് ഭക്ഷണം കഴിച്ച് മുപ്പതിനായിരം മുതൽ രണ്ടു ലക്ഷം വരെ ബില്ലായി നൽകിയായിരുന്നു തട്ടിപ്പ്. ഹോട്ടലുകളും ഈ തട്ടിപ്പിൽ പങ്കാളികളെന്ന് വ്യക്തായതോടെ മുംബൈ പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കി

ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയത്തിലാവുക, പിന്നീട് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിലേക്ക് വിളിക്കുകയും, കഴിച്ചുകഴിയുമ്പോൾ ഭീമമായ തുകയുടെ ബില്ല് നല‍്കുകയുമായിരുന്നു ഇവരുടെ പതിവ്. ഇങ്ങനെ പണം തട്ടുന്ന വലിയ ശൃംഖലയുടെ കണ്ണികളാണ് മുംബൈയിൽ പിടിയിലായത്. 12 സ്ത്രീകളും 16 പുരുഷന്മാരുമടങ്ങുന്ന സംഘമാണ് മുംബൈ പൊലീസിൻററെ കസ്റ്റഡിയിലുള്ളത്. തട്ടിപ്പ് പുറത്തറിയുന്നത് 26 കാരൻറെ പരാതിയിലാണ്. ആപ്പിലൂടെ പരിചയപെട്ട യുവതി ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം കഴിച്ചപ്പോൾ ബില്ലായി വന്നത് 35000 രൂപ. ഇത്ര വരില്ലെന്ന് തർക്കിച്ചതോടെ മുപ്പതിനായിരമായി കുറച്ചു. ഇതോടെയാണ് യുവാവ് പോലിസിനെ സമീപിക്കുന്നത്.

അന്വേഷണത്തിൽ യുവതി ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ പണം തട്ടുകയാണെന്ന് വ്യക്തമായി. യുപി സ്ദേശിയായ ദിശാ ശർമ്മയെന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹോട്ടൽ ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്ന് മനസിലായത്. തട്ടിപ്പിൻറെ ഒരു വിഹിതം ഹോട്ടലിന് നൽകികൊണ്ട് രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന സംഘമെന്നാണ് യുവതി നൽകിയ മൊഴി. നൂറിലധികം സ്ത്രീകൾ മുംബൈയിൽ മാത്രമുണ്ട്. എല്ലാ ദിവസവും ഡേറ്റിംഗ് ആപ്പുവഴി പരിചയപെടുന്ന പുരുഷൻമാരെ ഹോട്ടലുകളിലെത്തിച്ച് തട്ടിപ്പ് നടത്താറുണ്ടെന്നും അറസ്റ്റിലായ മറ്റു യുവതികളും പോലിസിനെ അറിയിച്ചിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts