
സർക്കാരിന്റേയും ഈ മേഖലയിലേയും ഡാറ്റാ കാണിക്കുന്നത് തട്ടിപ്പ് വ്യാപകവും സംഘടിതവുമാകുന്നുവെന്നാണ്. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ (ഐ4സി) കണക്കനുസരിച്ച് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇന്ത്യക്കാർക്ക് സൈബർ തട്ടിപ്പുകളിൽ 52,976 കോടി രൂപ നഷ്ടമായിയെന്നാണ്. എൻസിആർബിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് എല്ലാത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുമ്പോഴും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ വർദ്ധിക്കുന്നു.
ബാങ്കിങ്, പണമിടപാടുകൾ, ആരോഗ്യം, വാണിജ്യം, സർക്കാർ സേവനങ്ങൾ, ടെലികോം ശൃംഖലകൾ തുടങ്ങിയവയിലൂടെ ദൈനംദിന ജീവിതത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർദ്ധിക്കുമ്പോൾ ഡിജിറ്റൽ സുരക്ഷയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. ടെലികോം ശൃംഖല കേവലം കണക്ടിവിറ്റി മാത്രം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുറയുന്നു. അതേസമയം, ഡിജിറ്റൽ ആശയവിനിമയവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുകയും അവ കുറച്ചു കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
രണ്ടുവർഷംമുമ്പ്, എയർടെൽ ഈ മാറ്റത്തെ മുൻകൂട്ടി കാണുകയും ഉപഭോക്തൃസംരക്ഷണ സമീപനം സ്വീകരിക്കുന്ന ആദ്യ കമ്പനിയാകുകയും ചെയ്തു. 2024-ൽ എയർടെൽ സ്പാമുകളെ കണ്ടെത്തുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ നെറ്റുവർക്ക്-അധിഷ്ഠിത, എഐ- അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചു. ഇന്ത്യയിൽ ഒരു ടെലികോം സേവനദാതാവ് ഇത്തരമൊരു സംവിധാനം ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. ഉപഭോക്താക്കളെ സ്പാം കോളുകളിൽനിന്നും എസ്എംഎസുകളിൽനിന്നും സംരക്ഷിക്കുന്നതിനായി ഈ സംവിധാനത്തിൽ നെറ്റുവർക്ക് ഇന്റലിജൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒരുമിച്ച് ഉപയോഗിച്ചു.
അന്നുമുതൽ, കഴിഞ്ഞ രണ്ടുവർഷത്തിലധികമായി എയർടെൽ നെറ്റുവർക്ക്-തല തട്ടിപ്പ് തടയുക എന്ന വിശാലലക്ഷ്യവുമായി എഐ അധിഷ്ഠിത സേഫ് നെറ്റുവർക്ക് സംവിധാനത്തെ വിശാലമാക്കി. ഉപഭോക്താക്കൾ അധിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ഭീഷണികളെ മാനുവലി റിപ്പോർട്ട് ചെയ്യുകയോ ആവശ്യമില്ലാതെ തന്നെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യം.
നെറ്റുവർക്ക്-നിയന്ത്രിത ഡിജിറ്റൽ സുരക്ഷാ ഉപകരണങ്ങൾക്ക് സമാനമായി എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് വികസിച്ചു. അതിന്റെ പ്രധാന ഘടകങ്ങൾ ഇനിപറയുന്നു:
ഒടിപി-തട്ടിപ്പിൽനിന്നുള്ള സംരക്ഷണം: സംശയകരമായ ഇടപാടുകൾക്കിടയിൽ തട്ടിപ്പുകാർ ഉപഭോക്താക്കളെ ഒടിപികൾ അല്ലെങ്കിൽ മറ്റ് അതിപ്രധാനവിവരങ്ങൾ കൈമാറുന്നതിനായി പ്രേരിപ്പിക്കുന്നത് കണ്ടെത്താനും അത് തടയാനും വേണ്ടിയുള്ള എഐ-അധിഷ്ഠിത സംരക്ഷണം അവതരിപ്പിച്ചു.
എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് സംവിധാനം ടെലികോം മേഖലയിലെ വിശാലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. നെറ്റുവർക്കുകൾ കണക്ടിവിറ്റിക്ക് അപ്പുറത്തേക്കുള്ള സേവനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്ന ടെലികോം മേഖലയിൽ എയർടെല്ലിന്റെ സേഫ് നെറ്റുവർക്ക് ഇന്ത്യയിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സുരക്ഷിതമാക്കുന്നതിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു.
