Your Image Description Your Image Description

സാമൂഹ്യനീതി വകുപ്പ് ആഗസ്റ്റ് 21, 22, 23 തിയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025-26 ട്രാൻസ്‌ജെൻഡർ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം സാമൂഹ്യനീതിവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അവാർഡിനായുള്ള അപേക്ഷ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ശുപാർശ സഹിതം ആഗസ്റ്റ് 16 ന് വൈകുന്നേരം 5 ന് മുൻപായി സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in ഫോൺ 0471-2306040.

Related Posts