ട്രംപ്-മസ്‌ക് തര്‍ക്കം; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ ബാധിക്കില്ല

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഡ്രാഗണ്‍ പേടകത്തിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്‌സ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ പ്രതികൂലമായി ബാധിക്കില്ലെന്ന് സൂചന. നേരത്തെ തീരുമാനിച്ചതുപോലെ ആക്സിയം 4 ദൗത്യത്തില്‍ ശുഭാംശു ശുക്ല അടക്കമുള്ള നാലാംഗ സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ പേടകം ജൂൺ 10 ന് (ഇന്ത്യൻ സമയം) വൈകുന്നേരം 5.52 ന് ദൗത്യം നടക്കുമെന്ന് ആക്‌സിയം സ്‌പേസ് ഇങ്ക് വൃത്തങ്ങൾ അറിയിച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി ഈ കാര്യം റിപ്പോട്ട് ചെയ്യുന്നു.

ട്രംപുമായുള്ള വാക്പോരിനിടെ സ്പോസ് എക്സിൻ്റെ ഡ്രാ​ഗൺ ബഹിരാകാശ പേടകം ‘ഡീകമ്മീഷൻ’ ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ സഞ്ചാരി ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നത്. പിന്നീട് ഡ്രാ​ഗൺ പേടകം ഡികമ്മീഷൻ ചെയ്യുമെന്ന പ്രഖ്യാപനം മസ്ക് പിൻവലിച്ചിരുന്നു. ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ‌എസ്‌ആർ‌ഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകമാണ് ദൗത്യത്തിനായി പുറപ്പെടുക. ദൗത്യത്തിനായി ഇന്ത്യ 60 മില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്.

ജൂണ്‍ 10-ന് വൈകുന്നേരം 5:52 (ഇന്ത്യന്‍ സമയം) ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ എട്ട് ഇന്ത്യന്‍ സമയം വൈകീട്ട് 6.40 നായിരുന്നു ദൗത്യം നേരുത്തേ തീരുമാനിച്ചിരുന്നത്. ജൂൺ പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *