ടെസ്‌ലയുടെ റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കും

ഇലക്ട്രിക് വാഹനനിർമ്മാതാക്കളും വാഹനപ്രേമികളും ദീർഘകാലമായി കാത്തിരുന്ന സെൽഫ് ഡ്രൈവിങ് പൊതു റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കുമെന്ന് ടെസ്‌ല മേധാവി എലോൺ മസ്‌ക് പറഞ്ഞു. വിലകുറഞ്ഞ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള പദ്ധതികളിൽ നിന്നും പൂർണമായി മാറി, സെൽഫ് ഡ്രൈവിങ് വാഹനങ്ങളിൽ ടെസ്‌ലയുടെ പൂർണ മേധാവിത്വം ഉറപ്പിക്കുകയാണ് മസ്കിന്റെ ലക്ഷ്യം.

ടെസ്‌ലയുടെ ‘മോഡൽ വൈ’ റോബോടാക്സിയാണ് ജൂൺ 22ന് സെൽഫ് റൈഡ് ചെയ്യുന്നത്. പൂർണമായും സെൽഫ് ഡ്രൈവിങ് രീതി ഉപയോഗിച്ച് നിർമ്മിച്ച വാഹനത്തിന്റെ സുരക്ഷയിൽ ഏറെ ആശങ്കകളാണ് വാഹനലോകം പങ്കുവെക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *