ടിക്കറ്റ് ചോദിച്ചത് പ്രകോപിപ്പിച്ചു, ടിടിഇയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചത് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടിടിഇയ്ക്ക് ക്രൂര മർദ്ദനം. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു.

കംപാർ‌‌‌ട്ട്മെന്റിൽ പിടിച്ചുവെച്ച് മർദിച്ചതിനെ തുടർന്ന് ജയേഷിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് ‌ടിടിഇമാരെ അറിയിച്ചതിനെ അവർ അവർ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മർദനമേറ്റ ടിടിഇ ജയേഷ് പേ‌‌ട്ട ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങി.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All