Your Image Description Your Image Description

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടനകം. ഒടുവിൽ ഓ​ഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം അവർക്ക് മനോഹരമായൊരു ദൃശ്യവിരുന്നും സമ്മാനിച്ചു. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ സുമതി വളവ് നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. 13.9 കോടിയാണ് ഇത്രയും ദിവസത്തെ കളക്ഷൻ. പുതിയ റിലീസുകൾ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇത്രയും മികച്ചൊരു കളക്ഷൻ സുമതി വളവിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. നാലാം ദിനം ആയപ്പോഴേക്കും അത് 11.15 കോടി ആകുകയും ചെയ്തു.

Related Posts