ജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തി ആക്രമണം; 18 പേർക്ക് പരിക്ക്

ജർമനിയിലെ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ ആക്രമണം. കത്തി ഉപയോഗിച്ച് യുവതി നടത്തിയ ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഹാംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റു .

സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇരകളിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇതുവരെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ 39 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായും അവർ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *