Your Image Description Your Image Description

പ്രേക്ഷക പ്രശംസ നേടിയ ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ജീത്തു ജോസഫിന്‍റെ ‘മിറാഷ്’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്‍റെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ആസിഫ് അലിയും അപർണ ബാലമുരളിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഒരു നേർക്കാഴ്ചയാണ് പോസ്റ്ററിൽ കാണിക്കുന്നത്. ഫേഡ്സ് ആസ് യു ഗെറ്റ് ക്ലോസ്സർ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മിറാഷിന്‍റെ ഡിജിറ്റല്‍ ഇല്യൂഷന്‍ വിഡിയോ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റ് താരങ്ങള്‍.

ഡിജിറ്റല്‍ ഇല്യൂഷന്‍ വിഡിയോക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുകളുമായി കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്‍ എത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയത്. വ്യൂവേഴ്‌സില്‍ ഒരാളുടെ ‘തമ്പ്‌നെയില്‍ അപ്‌ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ’ എന്ന കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങള്‍ എത്തിയത്. ഇതോടെ തുടരെ തുടരെ കമന്‍റുകളുമായി നിരവധി പ്രേക്ഷകരും എത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *