Your Image Description Your Image Description

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകി എന്ന പേരിനെച്ചൊല്ലി പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡി​ന്റെ നടപടിക്കെതിരെ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ഡൽഹിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനാണ് നിവേദനം നൽകിയത്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകൾ ഒരുമിച്ചാണ് നിവേദനം നൽകിയതെന്ന് ജി സുരേഷ് കുമാർ അറിയിച്ചു. സിനിമാ പ്രവർത്തകർക്കുള്ള ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചു. എമ്പുരാൻ സിനിമയിൽ ജാഗ്രത കുറവുണ്ടായതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. അമിത ജാഗ്രതയാണ് ജാനകിയുടെ കാര്യത്തിൽ ബോർഡിലെ ചില ആളുകൾ സെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു. സുരേഷ് ഗോപി വിഷയത്തിൽ സംസാരിക്കേണ്ട കാര്യമില്ലെന്നും ഉള്ളിൽ കടുത്ത അമർഷമുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts