തിരുവനന്തപുരം: സർക്കാർ നിർമിത ജവാൻ റം നിലവാരമുള്ള ബോട്ടിലിലെത്തും. ജവാൻ നിറയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന് നിലവാരമില്ലെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. നിലവിൽ ഉപയോഗിക്കുന്ന ബോട്ടിലിന് ഐഎസ്ഒ നിലവാരമില്ലെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് ബെവ്കോ എം.ഡി ജവാൻ നിർമാണ യൂണിറ്റ് മാനേജർക്ക് ടെൻഡർ പുതുക്കാൻ നിർദേശം നൽകി കഴിഞ്ഞു. ജവാൻറെ ഉൽപ്പാദന പ്രതിസന്ധി പൂർണമായും പരിഹരിച്ചെന്ന് ബെവ്കോ അറിയിച്ചു. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ കാണും.
