Your Image Description Your Image Description

ഡൽഹി: തടവുകാർക്ക് ജയിലുകളിൽ ഇഷ്ടപ്പെട്ടതോ വിലകൂടിയതോ ആയ ഭക്ഷണസാധനങ്ങൾ നൽകാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എല്ലാ തടവുകാർക്കും ബാധകമാണെങ്കിലും ഭക്ഷണ തെരഞ്ഞെടുപ്പുകൾക്കുള്ള അവകാശം അത് നൽകുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

‘ഇഷ്ടപ്പെട്ടതോ വിലകൂടിയതോ ആയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമായി കണക്കാക്കാനാവില്ല. വൈകല്യമുള്ളവർ ഉൾപ്പെടെ എല്ലാ തടവുകാർക്കും മെഡിക്കൽ സർട്ടിഫിക്കേഷന് വിധേയമായി മതിയായതും പോഷകസമൃദ്ധവും വൈദ്യശാസ്ത്രപരമായി അനുയോജ്യവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്’ -ബെഞ്ച് പറഞ്ഞു.

Related Posts