Your Image Description Your Image Description

പാലക്കാട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമെന്ന് വ്യാഖ്യാനിക്കരുതെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ സർക്കാരിനോട് എതിർപ്പ് കാണിക്കുന്നത് എന്ന് പൂർണമായി പറയാനാവില്ല, കാലഘട്ടത്തിനനുസരിച്ചാണ് അവർ വോട്ട് ചെയ്യുന്നത്. അതാണ് നിലമ്പൂരിൽ സംഭവിച്ചത്.
എൽഡിഎഫിന്റെ വോട്ടുകളിൽ കുറവ് വന്നിട്ടില്ല.

ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൂംബയെ വിവാദവത്കരിക്കാൻ ആരും ശ്രമിക്കരുത്. കുട്ടികൾക്ക് നല്ലതിനുവേണ്ടിയാണ് സൂംബ നടപ്പാക്കുന്നത്. സർക്കാർ ആരെയും നിർബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു. ആർഎസ്എസ് നയമാണ് ഗവർണർ നടപ്പാക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *