Your Image Description Your Image Description

ത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ അംഗീകൃത ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒമ്പത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബോംബെ ഹൈക്കോടതി.’വിദ്യാദീപ്’ എന്ന ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടുന്നതിനായി പെൺകുട്ടികൾ ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചിരുന്നെന്നും കണ്ടെത്തി.

കൂടാതെ ജസ്റ്റിസുമാരായ വിഭ കങ്കൻവാഡി, സഞ്ജയ് എ. ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് ഈ വാർത്ത തങ്ങളെ ‘അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്നും പറഞ്ഞു. അതേസമയം ചിൽഡ്രൻസ് ഹോമിന്റെ ലൈസൻസ് 2025 മെയ് 5 ന് അവസാനിച്ചുവെന്നും അതിന്റെ പുതുക്കൽ ഇപ്പോഴും തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഈ സ്ഥാപനത്തിൽ 80 പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇത്തരം വീടുകളിൽ കുട്ടികളെ പാർപ്പിക്കുന്നത് തുടരുന്നത് തികച്ചും പ്രായോഗികവും നിയമപരവുമല്ലെന്ന് കോടതി പറഞ്ഞു. ‘ ജൂലൈ 1 മുതലുള്ള മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts