Your Image Description Your Image Description

ഏപ്രിൽ അഞ്ച് മുതൽ ചൊവ്വയും ശനിയും 120 ഡിഗ്രി അകലത്തിൽ എത്തുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാരിൽ ലാഭയോഗം സൃഷ്ടിക്കും. ലാഭയോ​ഗം രൂപപ്പെടുന്നതിലൂടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ ഉയർച്ചയുമുണ്ടാകും. ചൊവ്വയുടെയും ശനിയുടെയും അനുഗ്രഹം ലഭിക്കുന്ന ഭാ​ഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം..

മേടം: ലാഭയോ​ഗത്തിലൂടെ മേടം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ അകലും. ജീവിതത്തിൽ സൌഭാഗ്യങ്ങൾ വന്നുചേരും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. സ്കോളർഷിപ്പുകൾ ലഭിക്കും. ബിസിനസുകാർക്ക് ലാഭം വർധിക്കും. നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

ഇടവം: ലാഭയോ​ഗം ഇടവം രാശിക്കാർക്ക് തൊഴിൽമേഖലയിൽ നേട്ടങ്ങൾ നൽകും. ഇവർക്ക് നേതൃപാടവും തെളിയിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും.

മകരം: മകരം രാശിക്കാർക്ക് ലാഭയോ​ഗത്തിലൂടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വർധിക്കും. ജീവിതത്തിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.

ചിങ്ങം: ലാഭയോ​ഗത്തിന്റെ സ്വാധീനഫലമായി ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രതിസന്ധികൾ അകലും. കരിയറിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ വിജയം നേടാനാകും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. വസ്തു വാങ്ങാൻ യോഗം. വാഹനം വാങ്ങാൻ യോഗമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.

Leave a Reply

Your email address will not be published. Required fields are marked *